Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അപകടം; 40 പേർക്ക് പരിക്ക്

കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്നതാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും മറ്റ് രക്ഷാസേനകളും സ്ഥലത്തെത്തി. […]
Read more

ജാസ്‌ലിയയുടെ മരണം; ഒളിവിലായിരുന്നു ഡോ. സിറിയക് പിടിയിൽ

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്. പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും നടത്തിയതോടെ സിറിയക് പി. […]
Read more

അങ്കമാലിയിലെ ജാസ്‌ലിയ ജോൺസന്റെ മരണം; പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ. ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് മാത്യുവാണ് അറസ്റ്റിലായത്. പ്രതിയെ ഒളിവിൽപ്പോകാൻ സഹായിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പൊലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് ജോർജിനെ അങ്കമാലി സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിറിയക്കിന് ഒളിവിൽപ്പോകാനുള്ള എല്ലാ സഹായവും ഇയാൾ ചെയ്തുകൊടുത്തതായി ഫോൺ പരിശോധിച്ചതിൽ നിന്ന് പൊലീസിന് […]
Read more

വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു വർഗീസ്. മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറിൽ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. റോഡിന്റെ ഇടതുവശം […]
Read more

ജാസ്‌ലിയയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ആലുവ: വാഹനാപകടത്തിൽ 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. വൈപ്പിൻ എടവനക്കാട് സ്വദേശി ജാസ്‌ലിയ ജോൺസൺ ആണ് മരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായിരുന്ന ജാസ്‌ലിയ ഫെബ്രുവരി 28നാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. ജാസ്‌ലിയയെ ഇടിച്ച വാഹനം കണ്ടെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് ഇടിച്ച കാർ. കാറിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കാർ […]
Read more

നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു; അപകടം ഇരിക്കൂറിൽ

കണ്ണൂർ: ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. പള്ളിയിൽ അപകടം നടന്ന സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ ലോറിക്കുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇദ്ദേഹത്തെ ഉടൻ […]
Read more

വാനിന് പിന്നിൽ ബസിടിച്ച് അപകടം; 6 പേർ മരിച്ചു

ലക്ക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ വാനിന് പിന്നിൽ ഡബിൾ ഡെക്കർ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലിയിൽ നിന്ന് ദോൽപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാനിലാണ് അപകടം സംഭവിച്ചത്. വാനിൽ ആകെ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ ഏകദേശം 4.20ഓടെയാണ് അപകടം നടന്നത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മൂന്ന് മുതൽ നാല് വരെ കുട്ടികളും ഉണ്ടായിരിക്കാമെന്നാണു പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ എസ്എൻ […]
Read more

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി […]
Read more

മടിക്കേണ്ട, രക്ഷിച്ചോളൂ; 25,000 രൂപ സമ്മാനവും കിട്ടും

ഡൽഹി: വാഹനാപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. സാധാരണ അപകടങ്ങളുണ്ടാകുമ്പോൾ ആളുകൾ ഓടിക്കൂടാറുണ്ടെങ്കിലും നൂലാമാലകൾ ഭയന്ന് ആശുപത്രിയിലെത്തിക്കാനൊന്നും ആരും സാധാരണ ശ്രമിക്കാറില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ കൂടിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി നടപ്പാക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കായിരിക്കും പണം ലഭിക്കുക.
Read more

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer