കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്നതാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും മറ്റ് രക്ഷാസേനകളും സ്ഥലത്തെത്തി. വിവിധ ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.




