തിരുവനന്തപുരം: വെള്ളനാട് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഗീത (75) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗീതക്കും അവരുടെ ബന്ധുവിനും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗീത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിച്ചു. വെള്ളനാട് സ്വദേശി നിതിൻ കൃഷ്ണൻ ആണ് ബൈക്ക് പിടിപ്പിച്ചത്. വളവിൽ ആളുകളെ കണ്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.
ഇയാൾ അമിതവേഗത്തിലാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായതായും പറയുന്നു. അപകടത്തിന് ശേഷം ഇയാൾ വാഹനം നിർത്താതെ സ്ഥലത്ത് നിന്ന് പോയതായും പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




