Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിപഞ്ചികയുടെ മരണം; പ്രതി മോഹനന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഷാർജയിൽ കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചികയെയും മകൾ വൈഭയെയും മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ മൂന്നാം പ്രതിയായ ഭർതൃപിതാവ് മോഹനന്റെ അറസ്റ്റ് തടഞ്ഞ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.

2025 ജൂലൈയിലാണ് ഷാർജയിലെ ഫ്ലാറ്റിൽ വിപഞ്ചികയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാരിൽനിന്ന് മകൾക്ക് പീഡനം നേരിടേണ്ടിവന്നിരുന്നുവെന്ന് അന്ന് വിപഞ്ചികയുടെ മാതാവ് ആരോപിച്ചിരുന്നു. കേസ് ആദ്യം കുണ്ടറ പൊലീസും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കേസ് കോടതിയിലെത്തിയ ഘട്ടത്തിലാണ് ഭർതൃപിതാവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ്.

അതേസമയം, അറസ്റ്റ് തടഞ്ഞ കോടതി നടപടിയിൽ ആശങ്കയുണ്ടെന്ന് വിപഞ്ചികയുടെ മാതാവ് ശൈലജ പ്രതികരിച്ചു. പ്രതി നാട്ടിലെത്തിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ ആശങ്ക. മകൾ എഴുതിവെച്ചത് മരണക്കുറിപ്പല്ലെന്നും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണെന്നും ശൈലജ പറഞ്ഞു.

ഭർത്താവിന്റെ നിരന്തര പീഡനവും പരസ്ത്രീ ബന്ധവുമാണ് മകളുടെ മരണത്തിന് കാരണമായതെന്നും ഭർതൃപിതാവിന്റെയും ഭർത്താവിന്റെ സഹോദരിയുടെയും പ്രേരണയും ഇതിന് പിന്നിലുണ്ടെന്നും ശൈലജ ആരോപിച്ചു.

കുഞ്ഞിന്റെ ഡയറികൾ, വിലാസം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കോട്ടയത്തെ മോഹനന്റെ വീട്ടിലാണുള്ളതെന്നും നേരത്തെ പല തെളിവുകളും ഇയാൾ മറ്റുള്ളവർക്ക് കൈമാറിയിട്ടുണ്ടെന്നും മാതാവ് ആരോപിച്ചു. സ്ത്രീധനമായി നൽകിയ പണം ഭർതൃവീട്ടുകാരുടെ പേരിലുള്ള ലോക്കറിലാണെന്നും ലോക്കറിന്റെ വിവരം ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തർക്കത്തിനൊടുവിലാണ് വിവരങ്ങൾ നൽകിയതെന്നും അവർ പറഞ്ഞു.

പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും മകൾക്കും കുഞ്ഞിനും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശൈലജ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix