Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈറ്റിലയിൽ വൻ സ്ഫോടനം; 26 നിലകളുള്ള ചന്ദർകുഞ്ജ് ഇരട്ട ടവറുകൾ മാർച്ചിൽ പൊളിക്കും!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈറ്റില : സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ചന്ദർകുഞ്ജ്് ആർമി ടവേഴ്സിലെ സുരക്ഷിതമല്ലാത്ത ബി, സി ടവറുകൾ പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഒക്ടോബർ 21ന് ഫോർട്ട് കൊച്ചി ആർഡിഒ ജി.സായ് കൃഷ്ണയും മുംബൈ കേന്ദ്രമായ എഡിഫൈസ് എൻജിനീയറിങ് പ്രതിനിധി ഷാജി കോശിയുമാണ് കരാറിൽ ഒപ്പിട്ടത്. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷനുമായി സഹകരിച്ചാണ് എഡിഫൈസ് എൻജിനീയറിങ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ട് 22 മാസങ്ങൾക്ക് ശേഷമാണ് കെട്ടിടം പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നത്.

നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഈ ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ ആറുമാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2027 ഏപ്രിൽ മധ്യത്തോടെ പൊളിക്കൽ നടത്താനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. അവശിഷ്ടങ്ങൾ 2 മാസത്തിനുള്ളിലും നീക്കും. ടവറുകളിലെ ഉടമകൾ അപ്പാർട്മെന്റുകളുടെ താക്കോലുകൾ ഹൈക്കോടതി ഉത്തരവനുസരിച്ച് തഹസിൽദാറുടെ സാന്നിധ്യത്തിൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് (എഡബ്ല്യുഎച്ച്ഒ) കൈമാറിത്തുടങ്ങി. താക്കോൽ കൈമാറ്റം ഈയാഴ്ച പൂർത്തിയാകും. എല്ലാം പൂർത്തിയായാൽ മാർച്ചിൽ പൊളിക്കാനാണ് തീരുമാനം.
മരട് ഫ്ലാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിങ്ങാണ് ഇതിന്റെയും കരാറുകാർ. എഡിഫൈസ് കമ്പനിയുടെ പ്രോജക്ട് മാനേജറും ഫോർട്ട്കൊച്ചി ആർഡിഒയുമാണ് കരാറിൽ ഒപ്പിട്ടുള്ളത്. 26 നിലകൾ വീതമുള്ള ഇരട്ട ടവറുകൾ പൊളിച്ച് അവശിഷ്ടങ്ങൾ നീക്കുന്നത് ഉൾപ്പെടെ ജിഎസ്‌ടിക്ക് പുറമേ 9.66 കോടി രൂപയ്ക്കാണ് കരാർ.

ഇതിൽ 6.25 കോടി രൂപ ടവറുകളിലെ ലിഫ്റ്റ് ഒഴികെയുള്ള സാധന സാമഗ്രികൾക്കുള്ള വിലയായാണ് കണക്കാക്കിയിട്ടുള്ളത്. പുനരുപയോഗിക്കാവുന്ന സാമഗ്രികളുടെ മൂല്യമടക്കം 15 കോടിയോളമാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 9.66 കോടി രൂപ എഡബ്ല്യുഎച്ച്ഒ എസ്‌ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇരട്ട ടവറുകൾക്ക് സമീപത്തെ 14 നില എ–ടവറിന്റെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടെയാണ് കരാർ. ഇരു ടവറുകളും സ്ഫോടനത്തിലൂടെ വീഴ്ത്തിയ ശേഷം ബേസ്മെന്റ് സ്ലാബും പൈൽ ക്യാപ്പും ഉൾപ്പെടെ അവശിഷ്‌ടങ്ങൾ നീക്കണം.
സമീപത്തെ എ ടവറിന് കേടുപാടുകൾ ഇല്ലെന്ന് സ്ഫോടന ശേഷം ഐഐടി മദ്രാസിന്റെ പരിശോധനയിലൂടെ ഉറപ്പാക്കണം. എ–ടവറിലേക്കുള്ള ശുദ്ധജലം, ഫയർ പൈപ്പ്, സാനിറ്റേഷൻ, വൈദ്യുതി സൗകര്യങ്ങൾ മുൻകൂട്ടി ഏർപ്പാടാക്കണം. 56 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും സൗകര്യപ്രദമായ വഴിയും ഒരുക്കണം. സമീപത്തെ നിർമാണങ്ങളെക്കൂടി ഉൾപ്പെടുത്തി 75 കോടി രൂപയുടെ ഇൻഷുറൻസും എടുക്കണം.

ഒപ്പിട്ട് ഒരാഴ്ചയ്ക്കകം ഒരു കോടി രൂപ സുരക്ഷാനിക്ഷേപം നൽകണമെന്നും കരാറിൽ പറയുന്നു. കരാർ പ്രകാരം 15 ദിവസത്തിനുള്ളിൽ എഡിഫസിന്റെ യന്ത്രസാമഗ്രികൾ എത്തും. 12 ആഴ്ചക്കുള്ളിൽ എ ടവറിന്റെ സുരക്ഷയും 14 ആഴ്ചക്കുള്ളിൽ നിയന്ത്രിത സ്ഫോടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും പൂർത്തിയാകും. സ്ഫോടന ശേഷം 2 മാസത്തിനുള്ളിൽ അവശിഷ്ടങ്ങൾ നീക്കാനാണ് എഡിഫസിന്റെ പദ്ധതി. കെട്ടിടങ്ങളുടെ ഘടനയിലുള്ള ഗുരുതരമായ ന്യൂനതകൾ ചൂണ്ടിക്കാട്ടി ടവറുകൾ പൊളിച്ച് പുനർനിർമിക്കാൻ 2025 ഫെബ്രുവരി 3–നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix