Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം; ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകി.

പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മധുസൂദനന്റെ വിവാദ പ്രസംഗം. സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

പാർട്ടിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാൻ പാർട്ടിക്ക് മടിയില്ലെന്നും തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് തിരിച്ചടി ലഭിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പ്രസംഗത്തിൽ മധുസൂദനൻ പരാമർശിച്ചു. എന്നാൽ പ്രതികളാരും ഇന്ന് ജീവനോടെയില്ലെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണനെതിരെയും വിവാദ പരാമർശങ്ങൾ നടത്തി.

ജഡ്ജിയെ പരിഹസിച്ചും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും പറഞ്ഞുമായിരുന്നു പ്രസംഗം. മധുസൂദനന്റെ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ രാഷ്ട്രീയ രംഗത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെഎസ്‌യു നേതാവ് ഡിജിപിക്ക് പരാതി നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix