ധനരാജ് വധക്കേസ്; നവംബർ 25ന് കോടതി വിധി പറയും
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിൽ കേസിന്റെ അന്തിമ വാദം പൂർത്തിയായി. കേസിൽ 20 ആർഎസ്എസ്– ബിജെപി പ്രവർത്തകരാണ് പ്രതികൾ. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. 2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജുവും പിന്നീട് കൊല്ലപ്പെട്ടിരുന്നു. അന്തിമ വാദം പൂർത്തിയായതോടെ കേസിൽ കോടതി […]
Read more