തിരുവനന്തപുരം: തിരുവനന്തപുരം– കൊല്ലം മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവ് നഗ്നതാപ്രദർശനം നടത്തിയതായി പരാതി. സംഭവത്തിൽ കൊല്ലം സ്വദേശിനിയായ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി.
വനിതാ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ കയറിയ യുവാവ് വാതിൽ തുറന്നിട്ട് അശ്ലീല ചേഷ്ടകൾ കാണിച്ചെന്നാണ് പരാതി. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വെച്ചതോടെ യുവാവ് തൊട്ടടുത്ത കംപാർട്ട്മെന്റിലേക്ക് മാറി.
തുടർന്ന് യുവതി യുവാവിനെ പിന്തുടർന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചു. സംഭവം കണ്ട യാത്രക്കാർ ഇടപെട്ട് ഇയാളെ തടഞ്ഞു. ട്രെയിനിൽ തൂങ്ങിക്കിടന്ന യുവാവിനെ ഇടവ സ്റ്റേഷനിൽ വെച്ച് യാത്രക്കാർ സുരക്ഷിതമായി താഴെയിറക്കി. എന്നാൽ, യാത്രക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.


