മലപ്പുറം: ആസ്റ്റർ മിംസ് നഴ്സിങ് അക്കാദമിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശന് ഹെലികോപ്റ്റർ ഒരുക്കിയത് ആസ്റ്റർ മിംസ് ആണെന്ന് ഡീൻ പത്രക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം ജില്ലയിലെ വാഴക്കാട് ഉള്ള കാംപസിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി.
വെള്ളിയാഴ്ച രാവിലെ കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദർശന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അതിനുശേഷം വാഴക്കാട്ടെ ചടങ്ങിൽ എത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രണ്ടുദിവസം മുൻപ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യം വാഴക്കാട്ടെ പരിപാടിയിൽ ഉറപ്പാക്കണമെന്ന താത്പര്യം മൂലമാണ് സ്വന്തം ചെലവിൽ ഹെലികോപ്റ്റർ ഏർപ്പെടുത്തിയതെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.


