Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യാത്രയ്ക്ക് തൊട്ടുമുൻപ് ട്രെയിൻ ടിക്കറ്റ് റദ്ദാക്കി; മലയാളി വിദ്യാർഥിക്ക് 25,000 രൂപ നഷ്ടപരിഹാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുംബൈയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കായി നേത്രാവതി എക്സ്പ്രസിൽ ബുക്ക് ചെയ്ത ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായ സംഭവത്തിൽ മലയാളി നിയമവിദ്യാർഥിക്ക് അനുകൂലമായി ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. റെയിൽവേയും ഐ.ആർ.സി.ടി.സി.യും ഉൾപ്പെട്ട പരാതിയിൽ 25,000 രൂപ നഷ്ടപരിഹാരവും വ്യവഹാരച്ചെലവും നൽകാനാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. മഞ്ചേരി സ്വദേശി സി. യദുകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.

മുംബൈ കെ.സി. ലോ കോളേജിലെ വിദ്യാർഥിയായ യദുകൃഷ്ണൻ 2024 സെപ്റ്റംബർ ഒൻപതിനാണ് നേത്രാവതി എക്സ്പ്രസിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തത്. ആദ്യം ആർ.എ.സി. 44 ആയിരുന്ന ടിക്കറ്റ് പിന്നീട് വെയ്റ്റിങ് ലിസ്റ്റ് ഒന്നിലേക്ക് മാറി. യാത്രയ്ക്ക് തൊട്ടുമുൻപായിരുന്നു ടിക്കറ്റ് റദ്ദായത്. ഐ.ആർ.സി.ടി.സി. ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ട്രെയിനിലെ പ്രവർത്തനപരമായ ആവശ്യങ്ങൾ മുൻനിർത്തി 3 എ കോച്ചിന് പകരം 3 ഇ കോച്ച് ഉൾപ്പെടുത്തിയതിനെ തുടർന്നാണ് യാത്രക്കാരുടെ പുനർവിന്യാസവും റിസർവേഷൻ നിലയിലെ മാറ്റങ്ങളും ഉണ്ടായതെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. എന്നാൽ ടിക്കറ്റ് റദ്ദാക്കുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും താൻ ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെന്നും യദുകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

ജി.എസ്.ടി. ഉൾപ്പെടെ 1,819 രൂപയായിരുന്നു ടിക്കറ്റിന്റെ നിരക്ക്. റീഫണ്ട് നൽകിയപ്പോൾ 65 രൂപ ക്ലർക്കേജ് ചാർജായി കുറച്ചു. ഇതോടെ 1,730 രൂപ മാത്രമാണ് ലഭിച്ചത്. ടിക്കറ്റ് റദ്ദായതിനെ തുടർന്ന് അതേ ദിവസം അതേ ട്രെയിനിൽ കറന്റ് ടിക്കറ്റ് എടുത്താണ് യദുകൃഷ്ണൻ യാത്ര ചെയ്തത്. അധികമായി പണം ചെലവഴിക്കേണ്ടിവന്നതും റീഫണ്ടിൽ തുക കുറച്ചതും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

റെയിൽവേയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് ടിക്കറ്റ് റദ്ദാകാൻ കാരണമായതെന്ന് നിരീക്ഷിച്ച കമ്മിഷൻ, മുംബൈ സെൻട്രൽ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ വ്യവഹാരച്ചെലവും പരാതിക്കാരന് നൽകണമെന്ന് ഉത്തരവിട്ടു. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കമ്മിഷൻ പ്രസിഡന്റ് കെ. മോഹൻദാസൻ, അംഗങ്ങളായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. യദുകൃഷ്ണനുവേണ്ടി പെരിന്തൽമണ്ണ സ്വദേശി അഡ്വ. അശ്വിൻ രാജ് ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix