Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പേന വാങ്ങാനെത്തി; കടയുടമയുടെ കണ്ണുവെട്ടിച്ച് 30,000 രൂപ കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തി 30,000 രൂപ കവർന്ന് യുവാവ്. അഞ്ചൽ ചന്തമുക്കിലെ കല്യാണി സ്റ്റോഴ്സിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പേന വാങ്ങിയ ശേഷം അത് എഴുതുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതി കടയുടമയോട് ആവശ്യപ്പെട്ടു. ഇതിനായി പേപ്പർ എടുക്കാൻ കടയുടമ തിരിഞ്ഞ സമയത്ത് മേശപ്പുറത്തുണ്ടായിരുന്ന 30,000 രൂപയുമായി യുവാവ് കടന്നുകളയുകയായിരുന്നു.

അഞ്ഞൂറ് രൂപയുടെ കെട്ടുകളായാണ് പണം മേശയിൽ സൂക്ഷിച്ചിരുന്നത്. രണ്ടുപേർക്കൊപ്പമാണ് പ്രതി കടയിലെത്തിയതെന്നും പിന്നീട് ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടെന്നും കടയുടമ പറഞ്ഞു. പ്രതികൾ അതിഥി തൊഴിലാളികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കടയുടമയുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix