വീട്ടമ്മയുടെ ആഭരണങ്ങൾ കവർന്ന ജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ
കൊച്ചി: കിടപ്പുരോഗിയായ വയോധികയുടെ ആഭരണം മോഷ്ടിച്ച കേസിൽ ഹോം നഴ്‌സും കൂട്ടുകാരിയും പൊലീസ് പിടിയിൽ. വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ സുധാ ശങ്കർ (38), ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടിയിലെ പൂമറ്റത്തിൽ മറിയാമ്മ (84)യുടെ ശരീരത്തിൽ ഉണ്ടായിരുന്ന 10 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മേയ് 24-ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന മറിയാമ്മയെ പരിചരിക്കാനായി […]
Read more

