മലപ്പുറം: ബാങ്കിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം 9.90 ലക്ഷം രൂപ കവർന്നു. കാളികാവ് അഞ്ചവടി സ്വദേശി ഫൈസലിനാണ് പണം നഷ്ടമായത്.
നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ നിന്നാണ് ഫൈസൽ പണം പിൻവലിച്ചത്. ബാങ്കിൽ നിന്ന് പണവുമായി പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്നെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഫൈസലിനെ ബലമായി കീഴ്പ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. നാട്ടുകാരും വഴിയാത്രക്കാരും നോക്കിനിൽക്കെയായിരുന്നു സംഭവം. അക്രമികളെ തടയാൻ ഫൈസൽ ശ്രമിച്ചെങ്കിലും പണവുമായി സംഘം വേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്.


