തിരുവനന്തപുരം: നഗരത്തിലെ പാളയത്തെ പെട്രോൾ പമ്പിൽ മോഷണം. പമ്പിലെ ഓഫീസിൽ കടന്ന മോഷ്‌ടാവ്, മൂന്ന് ദിവസത്തെ കളക്ഷൻ തുകയായ ഏകദേശം 1,50,000 രൂപ തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം മോഷണ സമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മുൻപും ഇതേ പമ്പിൽ മോഷണം നടന്നതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മോഷണം നേരത്തെ നടന്നവയുമായോ പുതിയ മോഷ്‌ടാവായോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു. മ്യൂസിയം പോലീസ് സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു, വിരലടയാള വിദഗ്ദ്ധരും അന്വേഷണത്തിൽ പങ്കെടുത്തു.




