Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് 1,920 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. തുടർച്ചയായ വിലയിടിവിന് പിന്നാലെയാണ് സ്വർണവില ശക്തമായി തിരിച്ചുകയറിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,920 രൂപ വർധിച്ച് 92,320 രൂപയായി. ഗ്രാമിന് 240 രൂപ കൂടി 11,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

മറ്റ് വിഭാഗങ്ങളിലെ സ്വർണവിലയിലും വർധനവുണ്ടായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കൂടി 9,440 രൂപയായി. 14 കാരറ്റിന് 155 രൂപ വർധിച്ച് 7,395 രൂപയിലെത്തി. 9 കാരറ്റിന് 95 രൂപ കൂടി 4,770 രൂപയായി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ വില.

അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങൾ. അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതും സ്വർണവിപണിക്ക് അനുകൂലമായി.

തുടർച്ചയായ ഇടിവിന് ശേഷം അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായി തിരിച്ചുകയറിയിട്ടുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങൾക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം വീണ്ടും വർധിക്കുന്നതായാണ് സൂചന. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix