കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്. ബസിലും കാറിലും സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയിരുന്ന ബസും, കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടം സംഭവിച്ചത്.
കാറിൽ ഉണ്ടായിരുന്നവർ കിളിമാനൂർ സ്വദേശികളാണ്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.




