മലപ്പുറം: പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ റാസിക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അവിടെ ചികിത്സയിലാണ്.



