Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: injury

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ കയറിയ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തിനും ചെവിക്കും കൈയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ബന്ധുവീട്ടിൽ വിവാഹ ചടങ്ങിനെത്തിയ മുഹമ്മദ് റാഫി–ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി (5 മാസം)യ്ക്കാണ് കടിയേറ്റത്. ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലായി […]
Read more

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; 8 വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് റെയിൽവേ അടിപ്പാത ഉണ്ടായിരുന്നെങ്കിലും അത് വെള്ളം നിറഞ്ഞ നിലയിലാണ്. ഇതോടെ നാട്ടുകാരും കുട്ടികളും അടക്കം ട്രാക്ക് വഴിയാണ് മറുവശത്തേക്ക് […]
Read more

കോളേജ് ആഘോഷത്തിനിടെ ആക്രമണം; വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ. എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിക്കുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീനാണ് ആക്രമണത്തിനിരയായത്. കോളേജിലെ ആനുവൽ ഡേ ആഘോഷങ്ങൾക്കിടയിൽ പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തെ തുടർന്ന് അൽ അമീന്റെ ഒരു കണ്ണിലെ റെറ്റിനയ്ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ […]
Read more

തിരുവല്ലയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അ‍ഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: എം.സി. റോഡിലെ തിരുവല്ല തുകലശ്ശേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. തുകലശ്ശേരി ചീക്കുളത്തിൽപ്പടി ഭാഗത്ത് ചെങ്ങന്നൂർ ഭാഗത്തുനിന്ന് വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ബസ് ഡ്രൈവർ അശോക് (42), ഏഴ് വയസ്സുകാരൻ ജോൺ, പതിമൂന്നുകാരൻ നിഖിൽ ആൻറണി, ആൽബർട്ട് ജൂഡ് (49), സ്റ്റെഫി […]
Read more

യുഎസിലെ പാക്കേജിങ് പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്നു; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വാഷിം​ഗ്ടൺ: യുഎസിലെ വാഷിങ്ടൺ സംസ്ഥാനത്തെ ലോംഗ്‍വ്യൂ നഗരത്തിലുള്ള പ്രമുഖ പാക്കേജിങ് കമ്പനിയായ ‘നിപ്പോൺ ഡൈനോവേവ്’ പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്ക്. അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പത്തിലധികം തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഏകദേശം 80,000 ഗാലൻ ശേഷിയുള്ള ടാങ്കിൽ അപകടസമയത്ത് 60 ശതമാനത്തോളം രാസദ്രാവകം ഉണ്ടായിരുന്നുവെന്നാണ് വിവരം. ടാങ്ക് തകർന്നതിനെ തുടർന്ന് രാസവസ്തു പ്ലാന്റിനുള്ളിലേക്ക് വ്യാപകമായി പടർന്നു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. […]
Read more

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്ക്

കോഴിക്കോട്: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു. ഓട്ടോ തകർത്ത ശേഷം വീണ്ടും ഓടിപ്പോയ പോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ജാതിയേരിയിൽ സംഭവം ഉണ്ടായത്. വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി പോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് പാഞ്ഞെത്തിയ പോത്ത് ജാഫറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്ക് പരിക്കേറ്റു. ഓട്ടോയ്ക്കും ഗുരുതര കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ വളർത്തുന്ന പോത്താണ് രാത്രിയിൽ […]
Read more

പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറം: പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ റാസിക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അവിടെ ചികിത്സയിലാണ്.
Read more

ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്. മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില […]
Read more

ആക്ഷൻ സീനിനിടെ അപകടം; നടൻ രാംചരണിന് പരിക്ക്

ഹൈദരാബാദ്: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോർട്‌സ് ഡ്രാമ ചിത്രം ‘പെഡ്ഡി’യുടെ ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. ആക്ഷൻ സീനിന്റെ ചിത്രീകരണത്തിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കിനെ തുടർന്ന് നാലു തുന്നലുകൾ ഉണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും, കണ്ണിന് യാതൊരു പ്രശ്നവും ഇല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ചികിത്സയ്ക്ക് ശേഷം രാംചരണൻ വീണ്ടും ഷൂട്ടിങ് സെറ്റിൽ തിരിച്ചെത്തിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ജാൻവി […]
Read more

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി […]
Read more

Recent News

Advertisement
WhiteswanTV Footer