Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൈസൂരുവിന് സമീപം KSRTC ബസ് അപകടം; 9 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് പുറപ്പെട്ട ബസ് മുന്നിൽ സഞ്ചരിച്ചിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. നിസ്സാര പരിക്കേറ്റ മൂന്ന് യാത്രക്കാർ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. മറ്റ് പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ മാസം രാമനഗരയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. ഇതിന് സമീപപ്രദേശത്താണ് വീണ്ടും സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer