Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; 8 വയസ്സുകാരന് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്.

നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് റെയിൽവേ അടിപ്പാത ഉണ്ടായിരുന്നെങ്കിലും അത് വെള്ളം നിറഞ്ഞ നിലയിലാണ്. ഇതോടെ നാട്ടുകാരും കുട്ടികളും അടക്കം ട്രാക്ക് വഴിയാണ് മറുവശത്തേക്ക് പോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix