പൊന്മുടി: കല്ലാർ–പൊൻമുടി റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരി മരിച്ചു. അനീഷ്–ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊൻമുടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.






