മലപ്പുറം: പൊന്നാനി– കുറ്റിപ്പുറം ആറുവരി പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. ഈശ്വരമംഗലം ഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ സൈറാബാനു (55), ഇസ്ബുല്ല (19), യുസുഫ് (35), മുബാറക്ക് (34) എന്നിവരെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ഇവർ എറണാകുളം ആശുപത്രിയിൽ ചികിത്സയ്ക്കു പോകുകയായിരുന്ന കാറാണ് റോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പതിച്ച് തെന്നി മറിഞ്ഞത്. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തി പരിശോധന നടത്തി.






