Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്ത് വാഹനാപകടത്തിൽ 23കാരിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ റോഡപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. തെന്നല പൂക്കിപ്പറമ്പ് സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അഷിതയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്ത് പ്രജിതക്ക് പരുക്കേറ്റു. ഇരുവരെയും ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രജിത ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. സ്കൂട്ടറിൽ ബസ് പിടിച്ചായിരുന്നു അപകടം. കോട്ടക്കല്‍ പൊലീസ് സംഭവസ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു. അഷിത പറപ്പൂര്‍ കുരിക്കള്‍ ബസാറിലെ വെള്ളക്കാട്ടില്‍ കുഞ്ഞി കോമുട്ടിയുടെയും ലൈലയുടെ മകളാണ്.

Advertisement
WhiteswanTV Footer