Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന്റെ നിയമനം; പ്രതികളുടെ ദൗർബല്യം അറിയുന്ന ഒരാൾ വരുന്നത് നല്ലതെന്ന് കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതില്‍ ന്യായീകരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും പ്രതികളുടെ ദൗര്‍ബല്യം അറിയാവുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപിനെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ ഇദ്ദേഹത്തിന് വേണ്ടി പുതിയ പദവി നല്‍കുകയായിരുന്നു. സ്വർണപ്പാളി സ്വർണം പൂശാൻ കരാറെടുത്ത കമ്പനിയാണ് സ്മാർട്ട് ക്രിയേഷൻസ്. ഇതാണ് പിന്നീട് ചെമ്പായി മാറിയത്.

Advertisement
WhiteswanTV Footer