Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി ഏകദേശം 8.30ഓടെ വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. കൊച്ചിയിൽ നടന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം വയനാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അബു സലീമിന്റെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

അപകട സമയത്ത് അബു സലീമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. എന്നാൽ എതിരെ വന്ന കാറിലുണ്ടായിരുന്ന ദമ്പതികൾക്കും കുട്ടികൾക്കും നിസ്സാര പരിക്കുകൾ ഉണ്ടായി. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസം നേരിട്ടു. പിന്നീട് പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസമയത്ത് മഴ പെയ്തിരുന്നോയെന്ന് ഉൾപ്പെടെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അപകടത്തിന് ശേഷം അബു സലീം തന്റെ യാത്ര തുടരുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer