Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്.

അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജറായി ജോലി ചെയ്തിരുന്ന അരുൺ, കമ്പനിയുടെ മുക്കത്തെ യോഗത്തിൽ പങ്കെടുക്കാൻ സഹപ്രവർത്തകനായ മനു പോളിനൊപ്പം പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ സോണിയ. ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. സഹോദരൻ ആൻലിൻ. അപകടത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
WhiteswanTV Footer