Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബം​ഗ്ലാദേശും വീണു; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിലെ നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലേദേശിനെ 114 റണ്‍സെന്ന കൂറ്റൻ സ്കോറിനാണ് ഇന്ത്യ തകർത്തത്. ഷെഫാലി വർമയുടെ വെടിക്കെട്ടാണ് ഇന്ത്യൻ ഇന്നിം​ഗ്സിന്റെ നട്ടെല്ലായത്. 9 കൂറ്റന്‍ സിക്‌സുകളുടേയും 3 ഫോറുകളുടേയും ബലത്തില്‍ താരം 49 പന്തില്‍ അടിച്ചുകൂട്ടിയത് 100 റണ്‍സ് 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ നന്ദനി ശര്‍മ, ദീപ്തി ശര്‍മ എന്നിവരുടെ മിന്നും ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 195 റണ്‍സ്. ബംഗ്ലാദേശിന്റെ പോരാട്ടം 15.4 ഓവറില്‍ വെറും 81 റണ്‍സില്‍ അവസാനിച്ചു.

ദീപ്തി ശര്‍മ 2.4 ഓവറില്‍ 7 റണ്‍സ് മാത്രം വഴ്ങ്ങി 3 വിക്കറ്റെടുത്തു. നന്ദനി ശര്‍മ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയും 3 വിക്കറ്റെടുത്തു. ശ്രീ ചരണി 3 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു. ബംഗ്ലാദേശ് നിരയില്‍ ഓപ്പണര്‍ ദിലാര അക്തര്‍ മാത്രമാണ് തിളങ്ങിയത്. നേരത്തെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്നു 36 പന്തില്‍ തൂക്കിയത് 72 റണ്‍സ്. ക്യാപ്റ്റൻ ഹർമൻപ്രീതും തിളങ്ങി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix