Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: minister

തമിഴ്‌നാട് മന്ത്രിയുടെയും മകന്റെയും വീട്ടിൽ റെയ്‌ഡ്

ചെന്നൈ: തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ ഇ.ഡി പരിശോധന. ഗ്രാമ വികസന വകുപ്പ് മന്ത്രി പെരിയസാമിയുടെയും മകനും എംഎൽഎയുമായ ഐ.പി.സെന്തിലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടക്കുന്നത്. ചെന്നൈ, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ എട്ടിടങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണു വിവരം. രാവിലെ ഏഴരയോടെയാണ് പരിശോധന തുടങ്ങിയത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന ആരോപണം ഡിഎംകെ ഉന്നയിക്കുമ്പോഴാണ് മറ്റൊരു മന്ത്രിയെ കൂടി […]
Read more

വി എസിന്റെ നില അതീവ ഗുരുതരം; മെഡിക്കൽ ബോർഡ് യോഗം ഇന്ന് രാവിലെ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേരും. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഎസ് ചികിത്സയിൽ കഴിയുന്ന പട്ടം എസ്‍യുടി ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു നടക്കുന്നത്. രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നാണു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ […]
Read more

ജിൻസൺ യുവാക്കൾക്ക് പ്രചോദനം; പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: ആസ്‌ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ ജിൻസൺ ആന്റണി ചാൾസിനെ പ്രശംസകൊണ്ട് മൂടി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കഴിഞ്ഞ ദിവസം കോട്ടയത്ത് ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സന്ദർശിച്ച ജിൻസനെ സ്വീകരിക്കുമ്പോഴാണ് കാതോലിക്കാ ബാവ ജിൻസൺ ആന്റണി ചാൾസിനെ അഭിനന്ദിച്ചത്. അടിയുറച്ച ദൈവവിശ്വാസവും കഠിനാധ്വാനവും സാമൂഹിക സേവനത്തിലെ ആത്മസമർപ്പണവും കൊണ്ട് ഉന്നതിയിലെത്താമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജിൻസൺ. ജിൻസന്റെ ഈ വിജയം മുഴുവൻ മലയാളി യുവാക്കൾക്കുമുള്ള […]
Read more

വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു: വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയെയുടെ മരണത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനിടെ സ്ഥലത്തെത്താതെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത് പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. താന്‍ ശ്രദ്ധിക്കണമായിരുന്നു എന്നും വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പരിപാടിയിലാണ് മന്ത്രി ഹിന്ദിഗാനം ആലപിച്ചത് . നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം […]
Read more

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട് മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രി: കെ ബി ഗണേഷ്കുമാർ

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതിൽ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ.ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്നും മന്ത്രി. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ​ഗണേഷ് കുമാറിന്റെ ഈ പ്രതികരണം .ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആർടിഒ ഓഫീസുകളിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും ശേഷം ഫയലുകൾ തീർപ്പാക്കണമെന്നും ​ഗണേഷ്കുമാർ കൂട്ടിച്ചേർത്തു. ഒരു ഫയലും അഞ്ച് […]
Read more

ഒളിവില്‍ പോയ തമിഴ്‌നാട് മുന്‍ മന്ത്രി കേരളത്തില്‍ അറസ്റ്റില്‍

ചെന്നൈ:ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്.തമിഴ്‌നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്‌കറിനെ അറസ്റ്റ് ചെയ്തത്.100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്‌കര്‍
Read more

Recent News

Advertisement
WhiteswanTV Footer