പിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ല, കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാകില്ല:ചികിത്സാപിഴവ് സമ്മതിച്ച് മന്ത്രി
കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടയത്ത് ഉണ്ടായ സംഭവം ന്യായീകരിക്കാനാകാത്തതാണെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാപിഴവുകൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും ഇത്തരം സംഭവങ്ങൾ ആരോഗ്യവകുപ്പിന് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാപിഴവിനെത്തുടർന്ന് മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. പ്രധാനമായും നാലോ അഞ്ചോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ചിലത് സ്വാഭാവികമായി സംഭവിക്കുന്നവയാണെങ്കിലും മറ്റു ചിലത് ഗൗരവത്തോടെ കാണേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു. കോട്ടയത്തെ സംഭവം ഗൗരവമുള്ളതാണെന്നും അതിനെ […]
Read more