Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മരുന്ന് ക്ഷാമമില്ല, ചില മരുന്നുകളുടെ കുറവുമാത്രമാണ് ഉള്ളത്: മന്ത്രി കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒക്ടോബർ 15ഓടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. അടിയന്തരമായി ആവശ്യമായ മരുന്നുകൾ ഒക്ടോബർ 15 വരെ കാത്തിരിക്കാതെ റെഡി പർച്ചേസ് വഴി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൂർണമായ മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകളുടെ കുറവ് മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കുറവുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവും പരിഹരിക്കുമെന്നും ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളവും സ്വകാര്യ ആശുപത്രികളിലെ ശമ്പളവും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഡോക്ടർമാരുടെ കുറവിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രികളിലേക്ക് കൂടുതൽ ഡോക്ടർമാരെ ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഊർക്കടവ് ഹെൽത്ത് സബ് സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നുകൾ സംഭരിക്കണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശവും നേരത്തെ പുറത്തുവന്നിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും ഗ്രൂപ്പിലാണ് ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ നിർദേശം ലഭിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചില മരുന്നുകൾ ലഭ്യമല്ലെന്ന് രോഗികൾ പരാതിപ്പെട്ടിരുന്നു. ചില മരുന്നുകൾക്കായി റീ-ടെൻഡർ നടപടികൾ സ്വീകരിക്കേണ്ടിവന്നത് വിതരണത്തിൽ കാലതാമസത്തിന് കാരണമായതായും റിപ്പോർട്ടുകളുണ്ട്.

മരുന്നുക്ഷാമം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ അടിയന്തരമായി എത്തിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix