Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മതനിരപേക്ഷത സംരക്ഷിക്കാനാണ് പറഞ്ഞത്’; മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി പി. നന്ദകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ. തന്റെ പരാമർശത്തിൽ തെറ്റില്ലെന്നും മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമത്തെ എതിർക്കാനാണ് പറഞ്ഞതെന്നും നന്ദകുമാർ വ്യക്തമാക്കി.

മലപ്പുറം മതനിരപേക്ഷ പാരമ്പര്യമുള്ള ജില്ലയാണെന്നും അത് നിലനിർത്തണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളുടെ നിലപാട് ഒന്നുതന്നെയാണെന്നും നന്ദകുമാർ അവകാശപ്പെട്ടു.

തന്റെ പ്രസംഗത്തിൽ ഒരു മതത്തെയോ രാഷ്ട്രീയ പാർട്ടിയെയോ നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. മലപ്പുറത്തെ വർഗീയതയുടെ കേന്ദ്രമാക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് വിവിധ മുസ്ലിം സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും വർഗീയ പ്രചാരണം നടത്തിയെന്നും നന്ദകുമാർ ആരോപിച്ചു. മറുഭാഗത്ത് ആർഎസ്എസും ബിജെപിക്ക് രാഷ്ട്രീയമായി ഇടം ഒരുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരു വിഭാഗങ്ങളുടെയും വർഗീയ നീക്കങ്ങൾ മലപ്പുറം ജില്ലയെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും നന്ദകുമാർ വിശദീകരിച്ചു. തന്റെ പരാമർശം മലപ്പുറം ജില്ലയ്ക്കെതിരായ പ്രസ്താവനയായി വ്യാഖ്യാനിക്കപ്പെട്ടതിൽ നന്ദകുമാർ വിമർശനം ഉന്നയിച്ചു. തന്റെ പ്രസംഗത്തിൽ മുസ്ലിം ലീഗിന്റെ പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ല ആരുടെയും തറവാട്ടുസ്വത്തല്ലെന്നും ജില്ലയുടെ ചരിത്രവും പാരമ്പര്യവും തനിക്ക് അറിയാമെന്നും നന്ദകുമാർ പറഞ്ഞു. മലപ്പുറത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാനാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലിരിക്കെയാണ് നന്ദകുമാറിന്റെ വിവാദ പ്രസംഗം ഉണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix