പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എസ്.ബി. രാജു രാജിവെച്ചു. സിപിഎം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പുതിയ പ്രസിഡന്റാകും.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്.ബി. രാജു രാജിവെച്ച വിവരം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാത്രമാണ് പടിയിറങ്ങുന്നതെന്നും പൊതുപ്രവർത്തന രംഗത്ത് തുടർന്നും സജീവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്കിടയിലും അവരുടെ പ്രശ്നങ്ങൾക്കൊപ്പവും തുടർന്നും ഉണ്ടാകുമെന്നും പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


