Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഴിമതിയുടെ കാര്യത്തിൽ പിണറായിയുടെ പാത പിന്തുടർന്ന് സതീശൻ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പാതയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുടരുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ തന്നെ സതീശൻ സർക്കാർ അഴിമതിയുടെ പേരിൽ ശ്രദ്ധ നേടിയെന്നും വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

പിണറായി വിജയനുമായി ബന്ധപ്പെട്ട കേസുകളിൽ സതീശൻ സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയെന്നും ശബരിമലയിലെ ഒരുക്കങ്ങളിൽ സർക്കാർ വലിയ വീഴ്ച വരുത്തിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണക്കൊള്ള കേസ് പാതിവഴിയിൽ നിൽക്കുകയാണ്. എസ്എഫ്ഐഒ കേസിൽ പിണറായി വിജയനും കുടുംബത്തിനും സർക്കാർ പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മസാല ബോണ്ട് വഴി 10,000 കോടി രൂപ കടമെടുത്ത് കേരളത്തിലെ ജനങ്ങളെ പണയപ്പെടുത്തിയെന്നും സുരേന്ദ്രൻ വിമർശിച്ചു. സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിലും സുരേന്ദ്രൻ സർക്കാരിനെതിരെ രംഗത്തെത്തി. ബാലഗോകുലം വർഗീയ സംഘടനയാണോയെന്ന് അദ്ദേഹം ചോദിച്ചു. ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി നൽകുന്നില്ലെങ്കിൽ മറ്റ് സംഘടനകൾക്കും അനുമതി നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പരീക്ഷ നടത്താൻ അനുമതി നൽകിയ ശേഷം ജില്ലാതല പരീക്ഷകൾ നടന്നുകൊണ്ടിരിക്കെ അനുമതി റദ്ദാക്കിയത് അനീതിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഒരുകാലത്തും വർഗീയത പ്രചരിപ്പിച്ചിട്ടില്ലാത്ത ബാലഗോകുലത്തെ സർക്കാർ മാറ്റിനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും പരീക്ഷ നടത്താൻ അനുമതി നൽകുന്നുണ്ടെങ്കിൽ ബാലഗോകുലത്തിനും അതേ അവകാശം നൽകണമെന്നാണ് സുരേന്ദ്രന്റെ നിലപാട്. കുട്ടികളെ സംഘടനകളുടെ പേരിൽ വേർതിരിച്ചുകാണുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

സർവശിക്ഷാ അഭിയാനിലെ നിയമനങ്ങളിലും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളെ അനധികൃതമായി ജോലിയിൽ പ്രവേശിപ്പിക്കുന്നുവെന്നാണ് ആരോപണം. വൈദ്യുതി കരാറുകൾ മുതൽ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ വരെയുള്ള വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix