പത്തനംതിട്ട: ദിശതെറ്റി എത്തിയ വാൻ ബൈക്കിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എം.സി റോഡിൽ അടൂർ വടക്കടത്തുകാവിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ എഎസ്ഐ ബി. സുരേഷ് കുമാർ (51) ആണ് പരിക്കേറ്റത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുരേഷ് കുമാറിന്റെ ബൈക്കിലേക്ക് എതിർദിശയിൽ വന്ന വാൻ ഇടിക്കുകയായിരുന്നു. വടക്കടത്തുകാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ സുരേഷ് കുമാറിനെ നാട്ടുകാർ ചേർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിന് പിന്നാലെ വാനിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.


