പാർട്ടിയിൽ പിണറായിസം മാത്രം; സിപിഎമ്മിൽ നിന്ന് രാജിവെച്ച് എസ്.ആർ. വിനയകുമാർ
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എംഎൽഎ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്.ആർ. വിനയകുമാർ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായെന്നും പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് വിനയകുമാറിന്റെ തീരുമാനം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പാർട്ടിയിൽ ഇപ്പോൾ സ്ഥാനമില്ലെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ എന്നാൽ സിപിഎമ്മെന്നും സിപിഎം എന്നാൽ പിണറായി വിജയനെന്നുമാണ് […]
Read more