Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിജെപിയുടെ പ്ലാന്‍ ബി; പ്രതിഷേധം മുന്നോട്ട് നയിക്കാൻ ദീപ്കെയുടെ വിശ്വസ്തൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ സിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സമരത്തിന് പുതിയ നേതൃത്വം. അഭിജീത് ദീപ്കെ, സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിലായ സാഹചര്യത്തിൽ സിജെപി ഇൻചാർജ് അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരാനാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് അഭിജീത് ദീപ്കെ എക്സിൽ വീഡിയോ പങ്കുവെച്ചു.

ശനിയാഴ്ച റെക്കോർഡ് ചെയ്ത വീഡിയോയാണ് അഭിജീത് ദീപ്കെ ഇപ്പോൾ പുറത്തുവിട്ടത്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വീഡിയോ നേരത്തേ ചിത്രീകരിച്ചതെന്നാണ് സൂചന. നേതാക്കളെ കസ്റ്റഡിയിലെടുത്താലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി.

ആരാണ് അജിങ്ക്യ ഷിൻഡെ?


മഹാരാഷ്ട്ര സ്വദേശിയായ 35കാരൻ അജിങ്ക്യ ഷിൻഡെ വർഷങ്ങളായി അഭിജീത് ദീപ്കെയുമായി അടുത്ത് പ്രവർത്തിക്കുന്നയാളാണ്. നേരത്തെ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് സിജെപി നേതൃത്വത്തിലെത്തി.

കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ച ഘട്ടത്തിൽ ശ്രദ്ധ നേടിയ യുവ നേതാക്കളിൽ ഒരാളായിരുന്നു അജിങ്ക്യ. ഡോ. ബി.ആർ. അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽനിന്ന് ബി.ടെക് ബിരുദം നേടിയ ശേഷം പൂനെയിലെ ഒരു ഐടി കമ്പനിയിൽ ജോലി ആരംഭിച്ചു. പിന്നീട് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുകയായിരുന്നു.

ആം ആദ്മി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിരുന്ന കാലത്ത് ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. പിന്നീട് പ്രവർത്തനം മഹാരാഷ്ട്രയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ തീരദേശ പട്ടണമായ അലിബാഗ് സ്വദേശിയാണ് അജിങ്ക്യ. 2016ൽ ഗോവയിൽവെച്ചാണ് അഭിജീത് ദീപ്കെയും അജിങ്ക്യയും പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

സിജെപി പ്രതിഷേധം തടയാൻ പൊലീസ് നീക്കം ശക്തമാക്കിയതോടെ ദില്ലിയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്. മുംബൈയിൽനിന്ന് ദില്ലിയിലെത്തിയ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇന്ദിരാഗാന്ധിയുടെ കാലത്തുപോലും ഇത്തരമൊരു ഏകാധിപത്യ നടപടിയുണ്ടായിരുന്നില്ലെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. പൊലീസ് നടപടികളിൽ ഭയപ്പെടില്ലെന്നും പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ജന്തർമന്തറിലേക്ക് എത്തണമെന്നും പ്രതിഷേധം തുടരുമെന്നും അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തു. പ്രധാന നേതാക്കൾ കസ്റ്റഡിയിലായതോടെ അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ സമരം എങ്ങനെ മുന്നോട്ടുപോകുമെന്നാണ് ഇനി ശ്രദ്ധേയമാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix