Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ മാർച്ച്; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഡൽഹിയിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ നേതാക്കളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ എസ്‌എഫ്‌ഐ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്നതോടെ സംഘർഷാവസ്ഥ രൂക്ഷമായി.

പ്രവർത്തകർ മതിൽ ചാടിക്കടന്ന് സ്റ്റേഷൻ വളപ്പിൽ പ്രവേശിച്ച് പ്രതിഷേധം ശക്തമാക്കി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി പ്രവർത്തകരെ മർദിച്ചെന്ന ആരോപണവും എസ്‌എഫ്‌ഐ ഉയർത്തി. ആരോപണത്തിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിലും സംഘർഷമുണ്ടായി. സി.ജെ.പി, എസ്‌എഫ്‌ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ കൊണാട്ട് പ്ലേസിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് നടപടി ഉണ്ടായത്.

പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായും റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജി, ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദർശിന്റെ നെറ്റിക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷം വഴിയിൽ ഇറക്കിവിട്ടെന്നാണ് ബ്രിട്ടാസിന്റെ പ്രതികരണം. പൊലീസ് വാഹനത്തിനുള്ളിൽവെച്ച് മർദനമേറ്റതായും അദ്ദേഹം ആരോപിച്ചു. തുടർന്ന് ബ്രിട്ടാസ് ആശുപത്രിയിൽ ചികിത്സ തേടി.

പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതിനു പിന്നാലെ ഇവരെ വിട്ടയച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും പൊലീസ് നടപടികളെച്ചൊല്ലിയുള്ള ആരോപണങ്ങളും കേരളത്തിലും ഡൽഹിയിലും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix