Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SFIProtest

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘര്‍ഷം; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കണ്ണൂർ: എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് മുന്നിൽവെച്ചാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തത്. മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് നടപടി. അതേസമയം, ജോയൽ തോമസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. അറസ്റ്റ് നടപടിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.
Read more

ഓണക്കാലത്ത് വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ; ‘വിസി മോഹനൻ കുന്നുമ്മലിന് പൊട്ടുതൊടൽ’

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ. വിസിക്ക് പൊട്ടുതൊടൽ മത്സരം സംഘടിപ്പിച്ചാണ് വിദ്യാർഥി സംഘടന പ്രതിഷേധിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷ വിമർശനമാണ് സഞ്ജീവ് ഉന്നയിച്ചത്. ആർഎസ്എസിന് അനുകൂലമായി വിസി നിലപാട് സ്വീകരിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും അതിന് പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥി സമരങ്ങളെ അപമാനിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. കാലടി സർവകലാശാലയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix