കണ്ണൂർ: എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് മുന്നിൽവെച്ചാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തത്. മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് നടപടി. അതേസമയം, ജോയൽ തോമസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. അറസ്റ്റ് നടപടിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.


