Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ല; തുടർനടപടികൾ തുടരണമെന്ന് സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എസ്ഐആർ (SIR) ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

അതേസമയം, പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും തുടർ അപേക്ഷകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ആവശ്യപ്പെട്ടു.

ഒഴിവാക്കപ്പെട്ടവരെ വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു. എസ്ഐആർ ഒരു തുടർച്ചയായ നടപടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix