Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആർക്കും ഭൂരിപക്ഷമില്ലാതെ ഇസ്രയേൽ, നിർണായകമായി അറബ് പാർട്ടികൾ; നെതന്യാഹുവിനെ ജനം കൈവിട്ടോ? ആരാകും അടുത്ത പ്രധാനമന്ത്രി?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റുകള്‍ നേടിയപ്പോള്‍, പ്രതിപക്ഷ സഖ്യത്തിന് ലഭിച്ചത് 48 സീറ്റുകള്‍. അറബ് പാര്‍ട്ടികള്‍ ആകെ 19 സീറ്റുകള്‍ നേടിയതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ അവരുടെ നിലപാട് നിര്‍ണായകമായേക്കും. ഒക്ടോബര്‍ 27നാണ് തെരഞ്ഞെടുപ്പ് നടന്നത്. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അന്തിമ ഫലം വെള്ളിയാഴ്ച പുലർച്ചയോടെ പുറത്തുവിട്ടു.

ഇസ്രയേൽ പാർലമെന്റായ 120 അംഗ നെസറ്റിൽ സർക്കാർ രൂപവത്കരിക്കാൻ 61 സീറ്റുവേണം. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണ പ്രധാനമാണ്. വിദേശ ഇടപെടലുകൾ നടന്നതായും വ്യാപക അട്ടിമറി നടന്നെന്നും നെതന്യാഹു ആരോപിച്ച പശ്ചാത്തലത്തിൽ അന്വേഷണങ്ങൾ പൂർത്തിയാക്കിയശേഷം ബുധനാഴ്ചയാകും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, ഏറ്റവും വലിയ പാര്‍ട്ടിയായതുകൊണ്ടുമാത്രം നെതന്യാഹുവിന് വീണ്ടും പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കുകയാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് എട്ട് സീറ്റുകള്‍ കൂടി വേണം.

ഇസ്രയേല്‍ മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകള്‍ നേടി. ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി 21 സീറ്റുകള്‍ നേടി. ഭൂരിപക്ഷത്തിലേക്കെത്താന്‍ പ്രതിപക്ഷത്തിനും കൂടുതല്‍ പിന്തുണ ആവശ്യമാണ്. അറബ് പാര്‍ട്ടികള്‍ നേടിയ 19 സീറ്റുകളാണ് പുതിയ രാഷ്ട്രീയ സമവാക്യത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ മാറിയേക്കാം. എന്നാല്‍, അറബ് പാര്‍ട്ടികളുടെ പിന്തുണ നേടുന്നതില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകള്‍ വെല്ലുവിളിയാകും.

അറബ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അറബ് പാര്‍ട്ടികളുമായി നേരിട്ട് സഖ്യമുണ്ടാക്കില്ലെന്ന നിലപാടാണ് ഐസന്‍കോട്ട് നേരത്തെ സ്വീകരിച്ചിരുന്നത്. അതേസമയം, അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കണമെന്ന് ഡെമോക്രാറ്റ്‌സ് നേതാവ് യെയര്‍ ഗോലാന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സർക്കാരുറപ്പിക്കാൻ മുന്നിലുള്ള മൂന്ന് പ്രധാന വഴികൾ

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഈ സാഹചര്യത്തിൽ, ഇസ്രയേൽ രാഷ്ട്രീയത്തിൽ ഇനി സംഭവിക്കാൻ സാധ്യതയുള്ള മൂന്ന് പ്രധാന വഴികളാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്:

അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള ന്യൂനപക്ഷ സർക്കാർ:

അറബ് പാർട്ടികൾ സർക്കാരിൽ നേരിട്ട് പങ്കാളികളാകാതെ, പ്രധാന നിയമനിർമാണ വോട്ടെടുപ്പുകളിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന രീതിയാണിത്. അങ്ങനെ സംഭവിച്ചാൽ അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷ സഖ്യത്തിന് 67 സീറ്റുകളുടെ ഭൂരിപക്ഷം ഉറപ്പാക്കാനാകും. എന്നാൽ, അറബ് പാർട്ടികളുമായി നേരിട്ട് സഖ്യമുണ്ടാക്കുന്നതിൽ ഐസൻകോട്ട് പോലുള്ളവർക്ക് എതിർപ്പുള്ളതിനാൽ ഈ നീക്കം എളുപ്പമാകില്ല.

ഐക്യസർക്കാർ രൂപീകരണം:

പ്രധാന രാഷ്ട്രീയ എതിരാളികൾ ഒരുമിച്ച് കൈകോർക്കുക എന്നതാണ് രണ്ടാമത്തെ വഴി. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും തമ്മിൽ ധാരണയിലെത്തിയാൽ ഒരു ദേശീയ ഐക്യസർക്കാർ സാധ്യമായേക്കാം. എന്നാൽ തീവ്ര വലതുപക്ഷ പാർട്ടികളെ ഒഴിവാക്കുകയോ, ഓർത്തഡോക്സ് ജൂതരുടെ സൈനിക സേവന ഇളവുകൾ സംബന്ധിച്ച നിലപാടുകളിൽ മാറ്റം വരുത്തുകയോ ചെയ്താൽ മാത്രമേ പ്രതിപക്ഷം ഇതിന് തയ്യാറാകൂ.

വീണ്ടും തെരഞ്ഞെടുപ്പ്:

പാർട്ടികൾക്കിടയിലെ ആശയപരമായ ഭിന്നതകളും സഖ്യങ്ങൾ രൂപീകരിക്കാനുള്ള ബുദ്ധിമുട്ടുകളും രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതിന് മുന്നേ പ്രസിഡന്റ് സർക്കാർ ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവിനെ ക്ഷണിക്കും. ആ ശ്രമം പരാജയപ്പെട്ടാൽ അടുത്ത ആൾക്കും, അതും പരാജയപ്പെട്ടാൽ പാർലമെന്റിലെ മറ്റൊരാൾക്കും അവസരം നൽകും. ഇതിനായി ആകെ 100 ദിവസത്തെ സമയപരിധിയുണ്ട്. ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. എന്നാൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട പ്രസിഡന്റ് ഹെർസോഗ്, തുറന്ന മനസ്സോടെ ചർച്ചകൾക്ക് വരാൻ രാഷ്ട്രീയ പാർട്ടികളോട് അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം വോട്ടെടുപ്പിൽ വ്യാപക അട്ടിമറി നടന്നെന്നും വിദേശ ശക്തികൾ ഇടപെട്ടെന്നുമാണ് നെതന്യാഹുവിന്റെ ആരോപണം. ഇത് പക്ഷേ ഇസ്രയേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തള്ളിയിട്ടുണ്ട്. അട്ടിമറിക്ക് പിന്നില്‍ ഖത്തറും തുര്‍ക്കിയുമെന്നാണ് ആരോപണം. വോട്ടര്‍മാര്‍ക്ക് പണം എത്തിച്ച് നൽകിയെന്നാണ് ആരോപണം. ഷിന്‍ ബെറ്റിലേക്ക് എത്തിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും അത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ചതായും ഇസ്രയേലി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യതു. എന്നാല്‍ ലികുഡിന്റെ ആരോപണങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളി. മാത്രമല്ല തെരഞ്ഞെടുപ്പില്‍ നടക്കുന്നത് രാഷ്ട്രീയ നാടകമെന്നാണ് ഗാഡി ഐസന്‍കോട്ടിന്റെ യാഷിര്‍ പാര്‍ട്ടി പറയുന്നത്. സത്യപ്രതിജ്ഞ നീട്ടാനുള്ള നീക്കമാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു.

എന്നാൽ ഇസ്രയേലിലെ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതുകൊണ്ട് ഞങ്ങൾക്കെന്ത് ​ഗുണമെന്ന് പറഞ്ഞാണ് നെതന്യാഹുവിന്റെ ആരോപണത്തെ ഖത്തർ തള്ളിയത്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഖത്തർ പണം ചെലവഴിക്കുകയോ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വാർത്തകുറിപ്പിൽ വ്യക്തമാക്കി. രാഷ്ട്രീയ പരാജയങ്ങളുടെ ഉത്തരവാദിത്തം ഖത്തറിന്‍റെ മേൽ ചുമത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം കടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിൽക്കുമ്പോഴും, പ്രീപോൾ സർവേകൾ പ്രവചിച്ചതുപോലുള്ള കനത്ത പരാജയം നേരിടേണ്ടി വരാൻ നെതന്യാഹുവിനായില്ല എന്നത് ശ്രദ്ധേയമാണ്. ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവർക്കെതിരെയുള്ള കർശന സൈനിക നീക്കങ്ങളിലൂടെ താനാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ‘മിസ്റ്റർ സെക്യൂരിറ്റി’ എന്ന പ്രതിഛായ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇത് വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. എങ്കിൽപോലും, മുൻകാലങ്ങളിലെ ആധിപത്യം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അറബ് പാർട്ടികളുടെ നിലപാടുകളും വരും ദിവസങ്ങളിലെ ചർച്ചകളും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി എങ്ങോട്ട് തിരിയുമെന്ന് നിർണയിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix