Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: benjamin netanyahu

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആവണ ശക്തി കേന്ദ്രങ്ങള്‍ തകര്‍ക്കാതെ ഇസ്രയേല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ‘യുദ്ധത്തിന്റെ പേരില്‍ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാന്റെ ആണവോര്‍ജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും പല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇപ്പോഴും അവസാനമില്ലാതെ തുടരുകയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്.
Read more

നെതന്യാഹുവിന്റെ പുതിയ ചിത്രം വന്നു, ഇതും പഴയതെന്ന് ഗ്രോക്ക്

ടെല്‍ അവീവ്: ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം പുറത്ത് വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരു കമാന്‍ഡ് സെന്ററില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോണില്‍ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രമാണ് എക്സില്‍ പങ്കുവച്ചത്. ഇറാനിയന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിടുന്ന പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്. എന്നാല്‍ ഈ ചിത്രവും പുതിയതല്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഹാരെറ്റ്സ് എന്ന പത്രം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട […]
Read more

അത് ജീവനുള്ള നെതന്യാഹു അല്ല! 100% ഡീപ് ഫേക്കെന്ന് കണ്ടെത്തല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് റിപ്പോര്‍ട്ട്. എക്സിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കാണ് ഈ വീഡിയോ എഐ നിര്‍മിതമെന്ന് സമ്മതിച്ചിരിക്കുന്നത്. കോഫിയുമായി ടെല്‍ അവീവിലെ കോഫി ഷോപ്പില്‍ നിന്നുള്ള നെതന്യാഹുവിന്റെ വീഡിയോ പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ എഐയാണെന്ന ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മിഷ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗ്രോക്കിനോട് നെതന്യാഹുവിന്റെ വീഡിയോ ഒറിജിനല്‍ ആണോ അല്ലയോ എന്ന ചോദ്യം ചോദിക്കുന്നത്. ഡീപ്ഫേക്കാണെന്ന് ഗ്രോക്ക് ഉത്തരം നല്‍കിയപ്പോള്‍ ഉറപ്പാണോ എന്ന് മിഷ് […]
Read more

ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടു? ആ ആറ് വിരലുകള്‍ എങ്ങനെ?

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ഇല്ലയോ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു. യുദ്ധത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. വീഡിയോയിലെ ചില ഭാഗങ്ങളില്‍ നെതന്യാവിന്റെ കൈക്ക് ആറ് വിരലുകള്‍ ഉള്ള പോലെ കാണാം. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ചര്‍ച്ച നടക്കുന്നത്. ചിലയിടങ്ങളില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതുപോലെ കാണാം. വീഡിയോ എഐ നിര്‍മ്മിതമെന്നും മരണപ്പെട്ടത് പുറത്തറിയാതെ ഇരിക്കാനാണ് ഇസ്രയേല്‍ എഐ വീഡിയോ നിര്‍മിച്ചത് എന്നും നെതന്യാഹു ശരിക്കും […]
Read more

നെതന്യാഹു കൊല്ലപ്പെട്ടോ? അവകാശവുമായി ഇറാനിയന്‍ മാധ്യമങ്ങള്‍, സത്യമെന്ത്?

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇറ്റാമര്‍ ബെന്‍-ഗ്വീറിലെ ദേശീയ സുരക്ഷാ മന്ത്രിയും നെതന്യാഹുവിന്റെ സഹോദരനുമായ ഇദ്ദോ നെതന്യാഹുവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. കുറച്ച് ദിവസങ്ങളായി നെതന്യാഹു പൊതുവേദികളില്‍ വരാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം. നേരത്തെ എല്ലാ ദിവസവും ഒന്നിലധികം […]
Read more

ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്താൻ മോദി-നെതന്യാഹു ചർച്ച

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി എക്‌സിൽ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ ചേർന്ന് പോരാടാനുള്ള പ്രതിബദ്ധത ഇന്ത്യയും ഇസ്രായേലും ആവർത്തിച്ചു. വിവിധ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പ്രധാനമന്ത്രി പുതുവത്സരാശംസകൾ […]
Read more

ഗാസയിൽ വെടിനിർത്തൽ ഒരാഴ്ചയ്ക്കകമെന്ന് ട്രംപ്

വാഷിംഗ്ടൺ: ​ഗാസയിൽ ഒരാഴ്ചയ്ക്കകം വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിം​ഗ്ടണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ബെഞ്ചമിൻ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു.
Read more

ഹമാസിനെ പൂർണമായും ഇല്ലാതാക്കും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ പൂർണമായും ഇല്ലാതെയാക്കുമെന്നും, ഇനി ഹമാസ്ഥാൻ ഉണ്ടാകില്ലെന്നും അതിൽ നിന്ന് ഇസ്രയേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രഖ്യാപനം. ബന്ദികളാക്കിവെച്ച നമ്മുടെ പൗരന്മാരെ നമ്മൾ മോചിപ്പിക്കുമെന്നും അവരുടെ അടിവേരറുക്കുമെന്നും നെതന്യാഹു പറഞ്ഞു. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയത്. […]
Read more

നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസി‍ഡൻ്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണം. അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്ത മഹാനായ നായകൻ എന്ന നിലയിൽ നെതന്യാഹുവിന് മാപ്പ് നൽകണം എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്. കേസ് വേട്ടയാടലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റെ ആവശ്യം. അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒരാളാണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നെതന്യാഹു കോടതിയിൽ ഹാജരാകുമെന്നാണ് […]
Read more

ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി നെതന്യാഹു

ജെറുസലേം: ഗാസയെ പിന്തുണച്ച ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ […]
Read more
Advertisement
WhiteswanTV Footer