ടെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആവണ ശക്തി കേന്ദ്രങ്ങള്‍ തകര്‍ക്കാതെ ഇസ്രയേല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
‘യുദ്ധത്തിന്റെ പേരില്‍ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാന്റെ ആണവോര്‍ജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും പല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇപ്പോഴും അവസാനമില്ലാതെ തുടരുകയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്.






