Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റൽ വിദ്യാർഥികളോട് ഒഴിയാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് നടപടി. സർവകലാശാലയിലെ പഠനവകുപ്പുകൾ ഉൾപ്പെടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലിൽ താമസിക്കുന്ന മുഴുവൻ വിദ്യാർഥികളോടും ഒഴിയാൻ അധികൃതർ നിർദേശം നൽകി.

കഴിഞ്ഞ ബുധനാഴ്ച നടന്ന സർവകലാശാല തെരഞ്ഞെടുപ്പിനിടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഉച്ചയോടെ വിവിധയിടങ്ങളിൽ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചതായി ഫലം പുറത്തുവന്നതോടെ അർധരാത്രിയിലും അക്രമസംഭവങ്ങൾ തുടർന്നു.

ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതിന് പിന്നാലെ പുലർച്ചെ രണ്ടരയോടെ എംഎസ്എഫ് പ്രവർത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീടിനും വളാഞ്ചേരിയിലെ നൗഫലിന്റെ വീടിനും നേരെ പെട്രോൾ ബോംബേറുണ്ടായി.

സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. രണ്ട് യുഡിഎസ്എഫ് പ്രവർത്തകരും നാല് എസ്എഫ്ഐ പ്രവർത്തകരുമാണ് പിടിയിലായത്. എംഎസ്എഫ് പ്രവർത്തകർക്കെതിരായ ആക്രമണത്തിലും പെട്രോൾ ബോംബേറിലും എസ്എഫ്ഐ പ്രവർത്തകരായ അഹമ്മദ് മർഷദ്, മുഹമ്മദ് മിഥിലാജ്, ഹനീൻ, അഭിഷേക് എന്നിവരെ അറസ്റ്റ് ചെയ്തു.

ആശുപത്രിയിൽ കയറി അക്രമം നടത്തിയെന്ന കേസിൽ യുഡിഎസ്എഫ് പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

സംഘർഷത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി സർവകലാശാലയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പസിലെ തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചത്. ക്യാമ്പസ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് അറിയിപ്പ് നൽകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix