കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റൽ വിദ്യാർഥികളോട് ഒഴിയാൻ നിർദേശം
കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് നടപടി. സർവകലാശാലയിലെ പഠനവകുപ്പുകൾ ഉൾപ്പെടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലിൽ താമസിക്കുന്ന മുഴുവൻ വിദ്യാർഥികളോടും ഒഴിയാൻ അധികൃതർ നിർദേശം നൽകി. കഴിഞ്ഞ ബുധനാഴ്ച നടന്ന സർവകലാശാല തെരഞ്ഞെടുപ്പിനിടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഉച്ചയോടെ വിവിധയിടങ്ങളിൽ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചതായി […]
Read more