Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലത്ത് 12 വയസ്സുകാരനെ കാണാതായിട്ട് നാലുദിവസം; കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്, അന്വേഷണം ഊർജിതം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് 12 വയസ്സുകാരനായ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായിട്ട് നാലുദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകൻ ഏബ്രഹാം ഓറോണിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടുമുതൽ കാണാതായത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ പുറത്തേക്ക് പോവുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ നടത്തിയ തിരച്ചിലിൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് ഈസ്റ്റ് പൊലീസിലും കൊല്ലം റെയിൽവേ പൊലീസിലും പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുഞ്ഞിനൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയ്ക്കായാണ് അമ്മ പോയത്. അമ്മയുടെ അടുത്തേക്ക് പോകാൻ കുട്ടി ട്രെയിനിൽ കയറി യാത്ര ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കൊല്ലം വഴി ബംഗാളിലേക്ക് പോകുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.

വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് കുട്ടി സ്വന്തമായി മുടി വെട്ടിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ആളുകൾ തിരിച്ചറിയാതിരിക്കാനായി മനഃപൂർവം ഇങ്ങനെ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽനിന്ന് കുട്ടി ഇറങ്ങിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമീപത്തുനിന്ന് ലഭിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് സൈക്കിൾ കണ്ടെത്തിയതല്ലാതെ കുട്ടി അവിടെ എത്തിയെന്നതിന് മറ്റ് തെളിവുകളില്ല. അതിനാൽ കുട്ടി ട്രെയിനിൽ കയറി പോയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix