Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: v m sudheeran

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണം: വി എം സുധീരൻ

തൃശ്ശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്ന പദ്ധതിയായിരുന്നു നെടുമ്പാശേരി വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച നെടുമ്പാശേരി വിമാനത്താവളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറിയതിൽ കരുണാകരന്റെ പങ്ക് വലിയതാണെന്നും അതിന് നന്ദി പറയേണ്ടത് അദ്ദേഹത്തോടാണെന്നും വി.എം. സുധീരൻ പറഞ്ഞു. വർഷങ്ങളായി ഈ വിമാനത്താവളത്തിന് […]
Read more

സുധീരന് മറുപടിയുമായി പിണറായി; സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്‍റെ ആരോപണം തള്ളി പിണറായി വിജയൻ. സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനന രംഗത്ത് അവസരം ഒരുക്കിയത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകളാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പിണറായി വിജയൻ പ്രതികരിച്ചത്. പൊതുമേഖലയെ അടിസ്ഥാനമാക്കിയുള്ള റെയർ എർത്ത് […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടന ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കണം: വിഎം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതി സ്ലാബിനെതിരെ വി.എം. സുധീരൻ വീണ്ടും അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തിൽ സർക്കാർ നടപടിയെ അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ നിലവിലെ വിവാദങ്ങൾ ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യവ്യാപനം തടയുന്നതിനുള്ള കാര്യത്തിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയങ്ങൾ മുമ്പേ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹത്തിൽ […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; ബജറ്റിൽ എങ്ങനെ വന്നുവെന്ന് അറിയില്ല:വിഎം സുധീരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യനയ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇങ്ങനെ ഒരു പ്രഖ്യാപനം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ എങ്ങനെ വന്നു എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരെ താൻ പണ്ട് മുതൽ തന്നെ കേന്ദ്ര സർക്കാരിനുൾപ്പടെ കത്ത് നല്കിയതാണെന്നും എന്നാൽ യാതൊരു മാറ്റവും അതിന്റെ കാര്യത്തിൽ ഉണ്ടായില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യ നിരോധനം വിഭാവനം ചെയ്ത സർക്കാർ തന്നെ എങ്ങനെ ഈ മദ്യത്തിന്റെ നയത്തിലേക്ക് എത്തപ്പെട്ടു എന്നത് ഇപ്പോഴും മനസിലായിട്ടില്ലായെന്ന് അദ്ദേഹം […]
Read more

കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: വിഎം സുധീരൻ

കൊച്ചി: കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മഹേശന്റെ മരണത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുധീരൻ ഇതിന് മുൻപും കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്തിൽ നടപടി വൈകിയതിനെ തുടർന്നാണ് രണ്ടാമത്തെ കത്ത് നൽകിയിരിക്കുന്നത്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ 2020 ജൂൺ […]
Read more

ഉമ്മൻചാണ്ടി സർക്കാരിനെ സുധീരൻ ശ്വാസം മുട്ടിച്ചു: കെ ബാബു

തിരുവനന്തപുരം: ബാർക്കോഴ വിവാദവുമായി ബന്ധപ്പെട്ടും തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടും മുൻ എക്സൈസ് മന്ത്രി കെ. ബാബു പ്രതികരിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് പുതുക്കുന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്ന് കെ. ബാബു പറഞ്ഞു. കെപിസിസിയിലെ പല മുതിർന്ന നേതാക്കളും ലൈസൻസ് പുതുക്കണം എന്ന നിലപാടിലായിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റായ വി.എം. സുധീരൻ അതിനെ ശക്തമായി എതിർത്തുവെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി അധ്യക്ഷനായിരുന്നിട്ടും സർക്കാരിനെ പിന്തുണയ്ക്കുന്നതിനുപകരം പല തീരുമാനങ്ങളിലും സുധീരൻ തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നാണ് […]
Read more

യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ട്: വി. എം സുധീരൻ

തൃശൂർ : 2016-ൽ യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞു.പരാജയഭീതിയിൽപ്പെട്ട എൽഡിഎഫിന്റെ തരംതാഴ്ന്ന രാഷ്ട്രീയ നീക്കമാണ് ഗുരുവായൂരിലെ ‘കോലിബി സഖ്യം’ എന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂർ നഗരസഭ യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ. ബിജെപിക്കെതിരെയെന്നും ഏറ്റവും ശക്തമായി പോരാടുന്ന പാർട്ടി കോൺഗ്രസാണ് എന്നു സുധീരൻ ചൂണ്ടിക്കാട്ടി.ചടങ്ങിൽ സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തു.
Read more

കോണ്‍ഗ്രസിലെ തമ്മിലടി; ഒടുവില്‍ സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി…?

സംസ്ഥാനം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ആവേശത്തോടെ മുന്നണികളും പാര്‍ട്ടികളും കാത്തിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും പ്ലസ് പോയിന്റ് ആയി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിലമ്പൂരിലെ വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവര്‍ത്തികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്നത്. നേതാക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള തമ്മിലടി രൂപപ്പെട്ടിരിക്കുന്നു. നിലമ്പൂരിലെ വിജയം ഏതുതരത്തിലാണോ പ്രവര്‍ത്തകരെ ആവേശത്തില്‍ ആക്കിയത്, അതിനേക്കാള്‍ ഏറെ […]
Read more

ഇത് നഗ്നമായ മഹാജനവഞ്ചനയാണ് കഞ്ചിക്കോട് ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള അനുമതി പിൻവലിക്കണം എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് വാഗ്‌ദാനങ്ങൾ നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്നും സുധീരൻ കുറ്റപ്പെടുത്തി. കൂടാതെ സമൂഹത്തെയും തലമുറകളെയും സര്‍വ്വ നാശത്തിലേയ്ക്കു നയിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ആപല്‍ക്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix