Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടന ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കണം: വിഎം സുധീരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതി സ്ലാബിനെതിരെ വി.എം. സുധീരൻ വീണ്ടും അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തിൽ സർക്കാർ നടപടിയെ അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ നിലവിലെ വിവാദങ്ങൾ ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യവ്യാപനം തടയുന്നതിനുള്ള കാര്യത്തിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയങ്ങൾ മുമ്പേ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹത്തിൽ സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നികുതി പ്രൊപ്പോസൽ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കരുതെന്നും തീരുമാനങ്ങൾ സുതാര്യമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് നിയന്ത്രണത്തിൽ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ കരിമണൽ ഖനന നയത്തിലും അവ്യക്തതയുണ്ടെന്നും ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer