Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; ബജറ്റിൽ എങ്ങനെ വന്നുവെന്ന് അറിയില്ല:വിഎം സുധീരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യനയ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇങ്ങനെ ഒരു പ്രഖ്യാപനം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ എങ്ങനെ വന്നു എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരെ താൻ പണ്ട് മുതൽ തന്നെ കേന്ദ്ര സർക്കാരിനുൾപ്പടെ കത്ത് നല്കിയതാണെന്നും എന്നാൽ യാതൊരു മാറ്റവും അതിന്റെ കാര്യത്തിൽ ഉണ്ടായില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യ നിരോധനം വിഭാവനം ചെയ്ത സർക്കാർ തന്നെ എങ്ങനെ ഈ മദ്യത്തിന്റെ നയത്തിലേക്ക് എത്തപ്പെട്ടു എന്നത് ഇപ്പോഴും മനസിലായിട്ടില്ലായെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാരിന് വളരെ ഭാവന സമ്പന്നമായ കർമപദ്ധതികൾ ഉണ്ട്. പക്ഷെ ഒന്ന് രണ്ട് കാര്യങ്ങളിലാണ് വിയോജിപ്പ് വന്നിട്ടുള്ളതെന്ന് പറഞ്ഞ അദ്ദേഹം മഹേശൻറെ മരണം കൃത്യമായി അന്വേഷിക്കണം എന്നും കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേത് എന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സത്യസന്ധമായി അന്വേഷണം വന്നാല്‍ വെള്ളാപ്പള്ളിയുടെ സ്ഥിതി എവിടെയായിരിക്കുമെന്നും സുധീരന്‍ ചോദിച്ചു.

Advertisement
WhiteswanTV Footer