Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: V D Satheeshan

മുഖ്യമന്ത്രിയുടെ പരാമർശം തീരമേഖലയെ അവഹേളിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ മാറിയെങ്കിലും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവർ നിരാലംബരാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായം ഉറപ്പാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള ചില പരാമർശങ്ങൾ അതിരുകടന്നതായും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിച്ചെന്നും അവഹേളിക്കപ്പെട്ടുവെന്ന തോന്നലിലേക്ക് അവരെ എത്തിച്ചെന്നും പിണറായി […]
Read more

അദ്ദേഹവും മനുഷ്യൻ അല്ലേ? നാട്ടിൽ ദുരന്തം നടക്കുമ്പോൾ മന്ത്രിമാർ നിരാഹാരം കിടന്ന ചരിത്രമില്ല: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മഴക്കെടുതിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ എത്തിയതും വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിക്കെതിരായ ഈ വിമർശനം അനാവശ്യമാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. ജനങ്ങൾ ദുരിതത്തിലായപ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തുവെന്ന വിമർശനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ മന്ത്രിമാർ ഭക്ഷണം കഴിക്കരുതെന്നോ നിരാഹാരം കിടക്കണമെന്നോ ലോകത്ത് എവിടെയും ഒരു രീതിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തിന് മുഖ്യമന്ത്രി ഉത്തരവാദിയല്ലെന്നും, വിഷയത്തെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
Read more

വയനാട് മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ അൻമോൽ റായ്, ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര പാൻ പാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അഞ്ച് […]
Read more

വയനാട് മണ്ണിടിച്ചിൽ; രണ്ട് തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അപകടം സംഭവിച്ച സാഹചര്യങ്ങളും കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതിയിലെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതുമാണ് അന്വേഷണത്തിൽ പരിശോധിക്കുക. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന റിപ്പോർട്ടുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യതകൾ വിശദമായി വിലയിരുത്തിയ ശേഷമേ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുകയുള്ളൂവെന്നും അതുവരെ പണി നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Read more

മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം; നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം. വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഭരണപരിഷ്‌കാര വകുപ്പ് കർശനമായി നിർദേശിച്ചു. ഒഴിവുകൾ സമയത്ത് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഇത് ആദ്യഘട്ട നടപടിയാണെന്നും സർക്കാർ അറിയിച്ചു. പിന്നീട് പിഎസ്.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് […]
Read more

അദാനി അനുമതി തേടിയത് എംഎസ്സി.യുമായി കരാറിലെത്തിയശേഷം; വിഴിഞ്ഞം ഓഹരി കൈമാറ്റം കരാർ ലംഘനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യ്ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന് ആരോപണം. 2015-ലെ കരാർ പ്രകാരം പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ സാധിക്കുമെങ്കിലും അതിന് മുൻകൂർ സർക്കാർ അനുമതി ആവശ്യമാണ്. എന്നാൽ എം.എസ്.സി.യുമായുള്ള പങ്കാളിത്തത്തിന് അനുമതി തേടി അദാനി പോർട്‌സ് സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 29-ന് എം.എസ്.സി.യുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് […]
Read more

ധനബില്ല് പാസാക്കി നിയമസഭ; ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ കേരള നിയമസഭ ധനബിൽ പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ബില്ലിലെ വകുപ്പുകളിലെ വോട്ടെടുപ്പിനിടെ പ്രതിപക്ഷം സഭയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഭേദഗതികൾ ശബ്ദവോട്ടോടെ അംഗീകരിച്ചു. ബജറ്റിലെ നികുതി നിർദേശങ്ങൾ ഫിനാൻസ് ബില്ലിലൂടെ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. ഈ നികുതി നിർദേശങ്ങൾ ബജറ്റിൽ തന്നെ പ്രഖ്യാപിച്ചതാണെന്നും ബജറ്റ് പ്രസംഗത്തിന്റെ അവസാന ഭാഗത്ത് ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിലെ നികുതി നിർദേശങ്ങൾ […]
Read more

അദാനി- എംഎസ്‍സി കരാർ; വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എം.എസ്.സി– അദാനി ഓഹരി കൈമാറ്റത്തിന് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സർക്കാർ അനുമതി നിർബന്ധമാണെന്നും, എന്നാൽ ഇതുവരെ അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ ജാഗ്രതയോടെ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും അഞ്ച് പ്രധാന കാര്യങ്ങൾ പരിഗണിച്ചായിരിക്കും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് […]
Read more

വീര്യംകുറഞ്ഞ മദ്യം: യുഡിഎഫിനെതിരെ കെ.എൻ. ബാലഗോപാൽ

കൊല്ലം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ ആരോപിച്ചു. അസംബ്ലിയിൽ ബിൽ പാസാക്കിയതിന് ശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ബിൽ തയ്യാറാക്കി വെച്ച ശേഷം പിന്നീട് ചർച്ച ചെയ്യുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ അസംബ്ലിയിൽ പാസായാൽ അത് പൊതുരേഖയാകുമെന്നും അതിനുശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും […]
Read more

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; ബിജെപി

കൊച്ചി: തീരദേശ മേഖലയിലെ കലിമണൽ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ വിഷയത്തിൽ കേരള നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആരോപിച്ചു. സംസ്ഥാന ബജറ്റിൽ തീരദേശ കലിമണൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയിൽ നടന്ന ചർച്ചയിൽ, “കലിമണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നത് സർക്കാരിന്റെ പദ്ധതിയല്ല” എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഇത് സർക്കാർ രേഖകളുമായി തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer